ശാപശിലകൾ

മകളെ നിൻ മാറിൽ തളച്ചിട്ടു നീയാ-

മനസ്സിൽ അച്ഛനെ കൊന്നു തള്ളി...

ജന്മം കൊടുത്തോരെൻ ഹൃദയരക്തത്തെ

ജന്മശത്രുവാക്കി മാറ്റി നീയും...

അറപ്പുതോന്നുന്നു നിൻ അധരങ്ങൾ മൊഴിയുന്ന-

അസത്യത്തിൻ വിഷപ്പുക കണ്ടിടുമ്പോൾ!


പതിവ്രതയെന്നൊരു മുഖമൂടിയിട്ടൊരു

പൈശാചികത തൻ പ്രതിരൂപമേ...

വിശുദ്ധബന്ധങ്ങൾ വെറും മണ്ണുവാരി നീ

വികൃതമാക്കുന്നൊരട്ടഹാസം...

അമ്മയെന്നോതാൻ നിനക്കെന്തു യോഗ്യത-

അമ്മയല്ല നീ വെറും ഭസ്മാസുരൻ!


വിശ്വസിച്ചേൽപ്പിച്ച കുടുംബത്തിൻ തറക്കല്ല്

വിദ്വേഷത്തീയിട്ടു നീ തകർത്തു...

എൻ മകൾ ചൊല്ലുന്ന കള്ളാരോപണങ്ങളിൽ

എന്റെ ആത്മാവ് പിടയുന്നു നിത്യം...

ഒരുനാളീ വിധി നിന്നെ തേടിവരും- 

അന്നു നീ ഓടാൻ ഇടമില്ലാതെ വെന്തുരുകും!

ഫെബ്രുവരി/19/2026









മകളെ നിൻ മാറിൽ തളച്ചിട്ടു നീയാ- മനസ്സിൽ അച്ഛനെ കൊന്നു തള്ളി... ജന്മം കൊടുത്തോരെൻ ഹൃദയരക്തത്തെ ജന്മശത്രുവാക്കി മാറ്റി നീയും... അറപ്പുതോന്നുന്നു നിൻ അധരങ്ങൾ മൊഴിയുന്ന- അസത്യത്തിൻ വിഷപ്പുക കണ്ടിടുമ്പോൾ! പതിവ്രതയെന്നൊരു മുഖമൂടിയിട്ടൊരു പൈശാചികത തൻ പ്രതിരൂപമേ... വിശുദ്ധബന്ധങ്ങൾ വെറും മണ്ണുവാരി നീ വികൃതമാക്കുന്നൊരട്ടഹാസം... അമ്മയെന്നോതാൻ നിനക്കെന്തു യോഗ്യത- അമ്മയല്ല നീ വെറും ഭസ്മാസുരൻ! വിശ്വസിച്ചേൽപ്പിച്ച കുടുംബത്തിൻ തറക്കല്ല് വിദ്വേഷത്തീയിട്ടു നീ തകർത്തു... എൻ മകൾ ചൊല്ലുന്ന കള്ളാരോപണങ്ങളിൽ എന്റെ ആത്മാവ് പിടയുന്നു നിത്യം... ഒരുനാളീ വിധി നിന്നെ തേടിവരും- അന്നു നീ ഓടാൻ ഇടമില്ലാതെ വെന്തുരുകും! അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments