മുറ്റത്തെ ചെമ്പരത്തിച്ചൊടിയിൽ വിരിഞ്ഞൊരു
രക്തവർണ്ണമാർന്ന ശോഭയല്ലോ നീ...
അന്നു നിൻ പട്ടുടുപ്പിൻ തുമ്പിലെ നൂലിലും
ചന്ദനക്കുറിയിലെ ചുവപ്പുമായിരുന്നു...
കാറ്റിലൊന്നാടുമീ പൂവിന്റെ അഴകിൽ ഞാൻ
എൻറെ പ്രണയബാണം തൊടുത്തു നിന്നിൽ...
പൂജയ്ക്കെടുക്കാത്ത പുഷ്പമെന്നോതി നീ
പുഞ്ചിരിച്ചെൻ പ്രാണനെ പൊള്ളിച്ചു പോയി...
ഇന്നു നീ പോയൊരാ വഴിയിലെ ചെമ്പരത്തി-
കണ്ണുനീർ തുള്ളിയായ് കൊഴിഞ്ഞു വീണു...
ഹൃദയരക്തത്തിന്റെ വർണ്ണമായ് മാറിയീ-
പ്രണയനൊമ്പരം ബാക്കിയായി!
നവംബർ/30/201

Comments
Post a Comment