വാഴനാരിൽ കോർത്തൊരു വെൺമുല്ലപ്പൂ-
ചൂടി വരുന്നൊരു
നാട്ടുപെണ്ണേ...
നിൻ കേശഭാരത്തിൻ സുഗന്ധമേൽക്കേ-
എൻ സിരകളിൽ അനുരാഗ മധുരം കിനിയുന്നു!
നിൻ പാദസരങ്ങളുടെ കിലുക്കത്തിൽ
ഒരു കാലാതീതമായ സംഗീതമുണ്ട്;
അതിന്റെ താളത്തിൽ എൻ ഹൃദയതന്ത്രികൾ
നിനക്കായി മാത്രം പാടുന്നൊരു ഗാനം തീരുന്നു.
അർദ്ധനിമീലിത നേത്രങ്ങളാൽ നീ
എന്നെ സ്പർശിക്കുന്ന നിമിഷങ്ങളിൽ-
സമയം നിശ്ചലമാകുന്നു, പ്രപഞ്ചം-
മുഴുവൻ നിശ്ശബ്ദ സാക്ഷിയായി നിൽക്കുന്നു.
മരണത്തോളം ആഴമുള്ള ഈ അനുരാഗം
നിൻ മുല്ലപ്പൂചിരിയിൽ ലയിച്ച്
ഒരു ശാശ്വത സത്യമായി മാറുന്നു;
കാലവും ജന്മങ്ങളും കടന്നും വാടാത്ത
പ്രണയലഹരിയായി നീ എന്നിൽ നിറയുന്നു!
മാർച്ച്/03/2010

Comments
Post a Comment