പകുത്തു നൽകിയ പ്രാണന്റെ പാതിയിൽ-
പതിയിരുന്നൊരു ചതിയുണ്ടായിരുന്നു!
പവിത്രമെന്നു ഞാൻ കരുതിയ സ്നേഹം
വെറുമൊരു വേഷപ്പകർച്ചയായിരുന്നു.
കൂടെയുണ്ടാകുമെന്നു മൊഴിഞ്ഞൊരാ നാവുതന്നെ-
വിടവാങ്ങലിന്റെ കയ്പ്പുനീർ തന്നു.
നിന്റെ മിഴികളിലെ ആ കപടമാം തിളക്കം-
എന്റെ ജീവിതത്തെ ഇരുളിലാക്കി.
ചവിട്ടിമെതിച്ചു നീ പോയൊരാ ഹൃദയം
ഇന്നും നിനക്കായ് തുടിക്കുന്നുണ്ടെന്നതോ-
ഞാൻ ചെയ്ത ഏറ്റവും വലിയ പാപം?
ചിരിച്ചു നീ മറയുന്ന മറുതീരത്ത്
കണ്ണീരുപ്പുമായി ഞാൻ തനിച്ചാവുന്നു.
ഇനിയൊരു ജന്മം നിനക്കുണ്ടെങ്കിലും-
മറ്റൊരു പ്രാണനെ ഇതേപോലെ കൊല്ലരുതേ...
നീ നൽകിയ ഈ തീരാത്ത മുറിവുകൾ
എന്റെ ആത്മാവിൽ എന്നും നീറിപ്പുകയും!
നവംബർ/02/2022

Comments
Post a Comment