മഷിത്തണ്ടിലെ സൗഹൃദം

സ്കൂൾമുറ്റത്തെ ഇലഞ്ഞിപ്പൂ മണം പോലെ-

മനസ്സിൽ പൂത്തുനിൽക്കുന്നു ആ കാലം!

അന്ന്, പകുത്തു നൽകിയ മഷിത്തണ്ടിന്റെ -

നനുത്ത ഈർപ്പമുണ്ടായിരുന്നു നമ്മുടെ സൗഹൃദത്തിന്.

 

സ്ലേറ്റിലെ അക്ഷരങ്ങൾ മായ്ക്കുമ്പോൾ-

നമ്മുടെ പിണക്കങ്ങളും മാഞ്ഞുപോയിരുന്നു.

ഒരു മഷിത്തണ്ട് പകുത്തെടുത്തൊരാ നേരം-

ഈ ലോകം മുഴുവൻ നമുക്ക് സ്വന്തമായിരുന്നു.

 

കാലം കടന്നുപോയ്, സ്ലേറ്റും പെൻസിലും-

യൂണിഫോം ഇല്ലാത്ത ലോകത്ത് നാം അന്യരായി.

എങ്കിലും, വിസ്മൃതിതൻ മൂടുപടത്തിന്നപ്പുറം-

നീ പകുത്തു നൽകിയ ആ മഷിത്തണ്ട് വാടാതെ നിൽക്കുന്നു.

 

ഇന്നീ യന്ത്രലോകത്തെ തിരക്കുകൾക്കിടയിൽ-

ആ പഴയ വിദ്യാലയമുറ്റം ഞാൻ തിരയുന്നു.

മഷിത്തണ്ടിനാൽ മായ്ച്ചു കളയാനാവാത്ത-

ഓർമ്മകളുടെ നോവായി നീ എന്നിൽ ബാക്കിയാവുന്നു!

ജൂലൈ/17/2008









സ്കൂൾമുറ്റത്തെ ഇലഞ്ഞിപ്പൂ മണം പോലെ- മനസ്സിൽ പൂത്തുനിൽക്കുന്നു ആ കാലം! അന്ന്, പകുത്തു നൽകിയ മഷിത്തണ്ടിന്റെ - നനുത്ത ഈർപ്പമുണ്ടായിരുന്നു നമ്മുടെ സൗഹൃദത്തിന്. സ്ലേറ്റിലെ അക്ഷരങ്ങൾ മായ്ക്കുമ്പോൾ- നമ്മുടെ പിണക്കങ്ങളും മാഞ്ഞുപോയിരുന്നു. ഒരു മഷിത്തണ്ട് പകുത്തെടുത്തൊരാ നേരം- ഈ ലോകം മുഴുവൻ നമുക്ക് സ്വന്തമായിരുന്നു. കാലം കടന്നുപോയ്, സ്ലേറ്റും പെൻസിലും- യൂണിഫോം ഇല്ലാത്ത ലോകത്ത് നാം അന്യരായി. എങ്കിലും, വിസ്മൃതിതൻ മൂടുപടത്തിന്നപ്പുറം- നീ പകുത്തു നൽകിയ ആ മഷിത്തണ്ട് വാടാതെ നിൽക്കുന്നു. ഇന്നീ യന്ത്രലോകത്തെ തിരക്കുകൾക്കിടയിൽ- ആ പഴയ വിദ്യാലയമുറ്റം ഞാൻ തിരയുന്നു. മഷിത്തണ്ടിനാൽ മായ്ച്ചു കളയാനാവാത്ത- ഓർമ്മകളുടെ നോവായി നീ എന്നിൽ ബാക്കിയാവുന്നു! അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments