പെറ്റമ്മയാം നിൻ കുടിലതൻ നാക്കില്-
പെറ്റമകൾക്ക് നീ വിഷം നൽകി...
ആത്മാഭിമാനം പിച്ചിച്ചീന്തും വിധം
അച്ഛനെ കൊലമരമേറ്റിയോ നീ?
മനസാക്ഷി വിറ്റൊരു മായാവിനി നിന്റെ
മനസ്സിലൊരു തരി ഈർപ്പമില്ല!
സിരകളിൽ ഓടുന്ന ചോര കൊടുത്തു ഞാൻ
സ്നേഹം കൊടുത്തൊരു കണ്മണിയെ...
കള്ളക്കഥകളുടെ കാൽവിലങ്ങിട്ടവളെ
കാരാഗൃഹത്തിലാഴ്ത്തിയോ നീ?
പവിത്രമാം ബന്ധങ്ങൾ പിച്ചിച്ചീന്തും നിന്റെ
പൈശാചികതയ്ക്ക് അറുതിയില്ലേ!
വിശ്വാസവഞ്ചിതൻ എന്നെ വിളിക്കുമ്പോൾ
വിങ്ങുന്നതാരെന്റെ നീതിയല്ലോ...
മകളുടെ കണ്ണിലെ സംശയത്തീയിൽ ഞാൻ
മൃതനായി എരിയുന്ന കാഴ്ച കണ്ടോ?
കാലം നിനക്കായി കരുതി വയ്ക്കുന്നുണ്ട്-
കനലിൽ വെന്തെരിയുന്ന ശാപമൊന്ന്!
ഫെബ്രുവരി/14/2026

Comments
Post a Comment