നിന്നെ പുണർന്നു നുകർന്ന നിമിഷമെൻ-
പൊന്നിൻ കിനാവിലെ പൂക്കാലം...
നീയെന്റെ നെഞ്ചിലെ തുടിപ്പായി മാറിയ-
നിർവൃതി തുളുമ്പുന്ന സ്വർണ്ണയാമം...
എൻ പെണ്ണേ... നിൻ ശ്വാസതാളത്തിൽ-
എൻ പ്രാണൻ മധുരമായ് അലിഞ്ഞു പോയി!
മഞ്ഞണിഞ്ഞൊരാ മാമലച്ചരിവിലെ
മന്മഥൻ നെയ്തൊരു വലയിലായ് നാം...
അധരങ്ങളിൽ തങ്ങിനിന്ന അനുരാഗമധു-
അമൃതതരംഗമായ് പെയ്തിറങ്ങി...
കണ്ണടയ്ക്കുമ്പോഴും കൺമുന്നിൽ നിൽക്കുന്നു-
കൈവന്ന ഭാഗ്യത്തിൻ സ്വർണ്ണരശ്മി!
പിച്ചകപ്പൂമിഴി ചിമ്മുന്ന നേരം ഞാൻ
നിന്നിലെ എന്നെ തിരഞ്ഞു നിന്നു...
ഒരു ചന്ദനഗന്ധമായ് എന്നിൽ നിറഞ്ഞു നീ
ഒരു സ്വപ്നയാത്ര തൻ തുടക്കമായി...
ഇനിയുമെൻ നെഞ്ചിലെ ചൂടിൽ ഉറങ്ങുവാൻ
ഇനിയൊരു ജന്മം കൂടി കാത്തിരിക്കാം!
മെയ്/05/2024

Comments
Post a Comment