മനസാക്ഷി വിറ്റൊരു മൺവിഗ്രഹമേ നിൻ
മനസ്സിലൊരു തരി ഈർപ്പമില്ല...
അനാഥമായെന്റെ പ്രണയത്തെ കൊന്നു നീ
അട്ടഹാസം കൊള്ളുന്ന ചണ്ഡാളിക!
എൻ സിരകളിൽ ഒഴുകുന്ന ചോരയല്ല-
നിൻ ചതിയുടെ കനലിൽ വെന്ത കവിതയാണിത്!
മധുരമിതൾ വിരിഞ്ഞ നിൻ ചുണ്ടുകൾക്കുള്ളിൽ
മാരകവിഷത്തിന്റെ ദംഷ്ട്രകളോ?
പൂവമ്പൻ തൊടുത്തൊരാ പൂവിതളല്ല നീ
പൂമുഖത്തണഞ്ഞൊരു സർപ്പകന്യ!
ആത്മാവിൻ വസ്ത്രം ഉരിഞ്ഞു നീ വാഴുമ്പോൾ
അന്ധയാം നീ വെറും പാഴ്മുളയല്ലോ!
പിച്ചിച്ചീന്തിയൊരെൻ ഹൃദയത്തിൻ തുണ്ടുകൾ
പിച്ച തെണ്ടി നടക്കുന്നു നിൻ തെരുവിൽ...
കാലപ്രവാഹത്തിൻ നീതിപീഠങ്ങളിൽ
കാത്തു നിൽക്കുന്നു ഞാൻ എൻറെ വീഴ്ചയ്ക്കായ്!
തോൽപ്പിച്ചു നീ എന്നെ, പക്ഷേ അറിയുക-
തോൽക്കുന്നവൻ സത്യമായ് ഉയിർത്തെഴുന്നേൽക്കും!
മെയ്/02/2026

Comments
Post a Comment