ചതിയുടെ വിഷമുലപ്പാൽ

അമൃതു നുണഞ്ഞൊരെൻ കണ്മണിയെ നീ

അറപ്പും കവർപ്പും നൽകി അകറ്റി...

പാലൂട്ടേണ്ട മുലക്കണ്ണുകളിൽ നീ-

പാഴ്വിഷം പുരട്ടിയ ചണ്ഡാളിക!

അച്ഛനെന്നോതുന്ന പിഞ്ചു ചുണ്ടുകളിൽ

അസത്യത്തിൻ കറ നീ തേച്ചു പിടിച്ചു!


അച്ഛനെന്നോതുന്ന നാവിൻ തുമ്പിൽ നീ

അസത്യത്തിൻ കയ്പ്പുകൾ തേച്ചു നൽകി...

സ്നേഹം കൊടുത്തു ഞാൻ തീർത്തൊരു ലോകത്ത്

ദ്വേഷത്തിൻ വിത്തുകൾ വാരി വിതറി...

കാണാത്ത ദൈവത്തെ കാട്ടിക്കൊടുക്കേണ്ടോർ-

കണ്മുന്നിൽ നിൽക്കുന്ന സത്യത്തെ കൊന്നു!


കാലം കണക്കു ചോദിക്കും ഒരുനാളീ-

കപടനാടകത്തിന് തിര വീഴുമ്പോൾ...

അച്ഛന്റെ മാറിലെ ചൂടറിയാത്തൊരു

കുഞ്ഞിന്റെ ശാപം നിന്നെ പിന്തുടരും...

തോൽപ്പിച്ചു നീ എന്നെ... പക്ഷേ അറിയുക-

തോൽക്കുന്നത് നിൻ മകൾ കൂടിയാണല്ലോ!

ഫെബ്രുവരി/11/2026









അമൃതു നുണഞ്ഞൊരെൻ കണ്മണിയെ നീ അറപ്പും കവർപ്പും നൽകി അകറ്റി... പാലൂട്ടേണ്ട മുലക്കണ്ണുകളിൽ നീ- പാഴ്വിഷം പുരട്ടിയ ചണ്ഡാളിക! അച്ഛനെന്നോതുന്ന പിഞ്ചു ചുണ്ടുകളിൽ അസത്യത്തിൻ കറ നീ തേച്ചു പിടിച്ചു! അച്ഛനെന്നോതുന്ന നാവിൻ തുമ്പിൽ നീ അസത്യത്തിൻ കയ്പ്പുകൾ തേച്ചു നൽകി... സ്നേഹം കൊടുത്തു ഞാൻ തീർത്തൊരു ലോകത്ത് ദ്വേഷത്തിൻ വിത്തുകൾ വാരി വിതറി... കാണാത്ത ദൈവത്തെ കാട്ടിക്കൊടുക്കേണ്ടോർ- കണ്മുന്നിൽ നിൽക്കുന്ന സത്യത്തെ കൊന്നു! കാലം കണക്കു ചോദിക്കും ഒരുനാളീ- കപടനാടകത്തിന് തിര വീഴുമ്പോൾ... അച്ഛന്റെ മാറിലെ ചൂടറിയാത്തൊരു കുഞ്ഞിന്റെ ശാപം നിന്നെ പിന്തുടരും... തോൽപ്പിച്ചു നീ എന്നെ... പക്ഷേ അറിയുക- തോൽക്കുന്നത് നിൻ മകൾ കൂടിയാണല്ലോ! അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments