ഭോഗിച്ചു തീരാത്ത രാവിന്റെ മടിത്തട്ടിൽ
ദാഹിച്ചു നിൽക്കുന്ന വേഴാമ്പൽ ഞാൻ...
നിൻ ഉടൽച്ചൂടിന്റെ അഗമ്യതീരത്ത്
എൻ പ്രാണൻ ഉരുകിപ്പിടയുന്നു...
അണയാത്ത തൃഷ്ണതൻ അഗ്നിപർവ്വതമായി-
അരികിലണയുന്നു നിൻ ചാരെ ഞാൻ!
നഗ്നമാം നിൻ മേനിയിലെ ശില്പഭംഗിയിൽ
നഖക്ഷതങ്ങൾ കവിതയെഴുതി...
അധരത്തിൻ തേൻകിണ്ണം വീണ്ടും നുകരുമ്പോൾ
അമൃതും വിഷവുമായി മാറിടുന്നു...
ഒടുങ്ങാത്ത ദാഹത്തിൻ ഉന്മാദവേളയിൽ
ഉടലുകൾ തമ്മിൽ ഉടക്കി നിന്നു!
പിച്ചിച്ചീന്തുമീ രാത്രി തൻ ശയ്യയിൽ
പിച്ച വച്ചോടുന്നു നഗ്നമോഹങ്ങൾ...
ഓരോ സ്പന്ദനവും ഓരോ തുടിപ്പും
ഓരോ വസന്തമായ് വിരിഞ്ഞു നിന്നു...
കൊതി തീരാതെന്റെ പെണ്ണേ...
നിൻ മാറിൽ ഞാനിന്നൊരു രതിപ്രവാഹമായി!
ഓഗസ്റ്റ്/03/2025

Comments
Post a Comment