രാഗനിർവൃതി

 നിൻ ഉടൽത്തടങ്ങളിൽ പ്രണയദാഹത്താൽ

ഞാൻ ആത്മനൃത്തം ആടിയ നേരം...

രക്തസിരകളിൽ കനലുകൾ പാടിയ-

രതിലയ താലങ്ങൾ പൂത്തു നിന്നു...

എൻ പെണ്ണേ... നിൻ മേനിയിൽ പടരുമ്പോൾ-

ഞാനൊരു സ്വർണ്ണപ്രവാഹമായി!


അഗ്നിശിലകൾ നഗ്നമായ് മാറുമ്പോൾ

അമൃതു നുണയുന്ന വസന്തരാത്രി...

കാമദേവൻ തന്റെ കരിമ്പു വില്ലാലെ-

കരളിൽ മുറിവുകൾ തീർത്ത വേള...

നീ എന്നിലാളുന്ന തീനാളം പോലെ-

നിർവൃതി നൽകി പുണർന്നു നിന്നു!


പിച്ചിച്ചീന്തുമീ ശൃംഗാര വീഥിയിൽ

നാം പങ്കിട്ടതൊരു ദിവ്യഗീതം...

അധരങ്ങൾ ഉടലിൽ കവിതയെഴുതുമ്പോൾ

അപൂർവ്വമാം രാഗങ്ങൾ പെയ്തിറങ്ങി...

മരണമില്ലാത്തൊരാ അനുഭൂതിയായ് നീ-

എൻ മജ്ജയും മാംസവും കവർന്നു പോയി!

ഡിസംബർ/29/2024









നിൻ ഉടൽത്തടങ്ങളിൽ പ്രണയദാഹത്താൽ ഞാൻ ആത്മനൃത്തം ആടിയ നേരം... രക്തസിരകളിൽ കനലുകൾ പാടിയ- രതിലയ താലങ്ങൾ പൂത്തു നിന്നു... എൻ പെണ്ണേ... നിൻ മേനിയിൽ പടരുമ്പോൾ- ഞാനൊരു സ്വർണ്ണപ്രവാഹമായി! അഗ്നിശിലകൾ നഗ്നമായ് മാറുമ്പോൾ അമൃതു നുണയുന്ന വസന്തരാത്രി... കാമദേവൻ തന്റെ കരിമ്പു വില്ലാലെ- കരളിൽ മുറിവുകൾ തീർത്ത വേള... നീ എന്നിലാളുന്ന തീനാളം പോലെ- നിർവൃതി നൽകി പുണർന്നു നിന്നു! പിച്ചിച്ചീന്തുമീ ശൃംഗാര വീഥിയിൽ നാം പങ്കിട്ടതൊരു ദിവ്യഗീതം... അധരങ്ങൾ ഉടലിൽ കവിതയെഴുതുമ്പോൾ അപൂർവ്വമാം രാഗങ്ങൾ പെയ്തിറങ്ങി... മരണമില്ലാത്തൊരാ അനുഭൂതിയായ് നീ- എൻ മജ്ജയും മാംസവും കവർന്നു പോയി! അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments