നിന്നെ പുണർന്നൊരാ ധന്യയാമങ്ങളിൽ
വിണ്ണും മണ്ണും മറന്നു പോയി...
രക്തം തിളയ്ക്കുന്ന യൗവന തീരത്ത്
രതിദേവൻ സ്വർണ്ണവല നെയ്തു നിന്നു...
എൻ പെണ്ണേ... നിൻ മേനിയിലെ ചൂടിൽ-
എൻ പ്രാണൻ ഉരുകിയൊന്നായി മാറി!
പട്ടുനൂൽ പോലത്തെ നിൻ ഉടൽ ചുറ്റിലും
പടർന്നു കയറിയെൻ പ്രണയദാഹം...
അധരത്തിൻ മധു നുകർന്നാസ്വദിക്കവേ
അമൃതതരംഗങ്ങൾ ആഞ്ഞു വീശി...
നാണിച്ചു നിൽക്കുന്ന ചന്ദ്രികാ ചർച്ചിതം-
നമ്മുടെ വേഴ്ചയ്ക്ക് സാക്ഷിയായി!
പിച്ചകപ്പൂമിഴി ചിമ്മുന്ന നേരം ഞാൻ
നിന്നിലെ കനലുകൾ ഊതി വീർപ്പിച്ചു...
ഉടലുകൾ തമ്മിൽ ഉരുകി ലയിക്കുമ്പോൾ
ഉന്മാദ രാഗങ്ങൾ പെയ്തിറങ്ങി...
മരണമില്ലാത്തൊരാ അനുഭൂതി തൻ പൂക്കാലം-
നീയെന്റെ മാറിൽ കൊരുത്തു വച്ചു!
ജൂൺ/15/2025

Comments
Post a Comment