മധുവിധു യാമം

ആദ്യാനുരാഗത്തിൻ ആതിര രാത്രിയിൽ

ആത്മാവിൻ ദാഹങ്ങൾ പൂത്തു നിന്നു...

ഒരു സ്വർണ്ണ മഞ്ചത്തിൽ ഒന്നായ് ലയിച്ചപ്പോൾ

ഒരു കോടി സ്വപ്നങ്ങൾ മിഴി തുറന്നു...

നീയെന്റെ നെഞ്ചിലെ താളമായ് മാറിയ-

നിർവൃതി തുളുമ്പുന്ന വേളയല്ലോ!


പട്ടുടുപ്പിൻ തുമ്പു തെന്നി മാറിയ നേരം

പൗർണ്ണമി തിങ്കളും നാണിച്ചു പോയി...

കുളിർമഞ്ഞു പെയ്യുന്നൊരപ്സരസ്സു പോലെ നീ

കുതറി മാറാതെന്റെ കൈക്കുള്ളിൽ വന്നു...

അധരങ്ങൾ മധുരമായ് മൊഴിഞ്ഞൊരാ മന്ത്രങ്ങൾ-

അനുഭൂതി തൻ നറുമഴയായ് മാറി!


പിച്ചകപ്പൂവിൻ ഗന്ധം പടർന്നൊരാ ശയ്യയിൽ

പിച്ച വച്ചോടി നാം ശൃംഗാരവീഥിയിൽ...

ഉടലുകൾ തമ്മിലൊരുയർപ്പായി മാറുമ്പോൾ

ഉയരങ്ങളിൽ നാം പറന്നുയർന്നു...

വയലാറിൻ തൂലിക വിറയ്ക്കുന്ന ലഹരിയായ്-

ഹൃദയങ്ങളിൽ രാഗലഹരി പടർന്നു!

സെപ്റ്റംബർ/03/2013









ആദ്യാനുരാഗത്തിൻ ആതിര രാത്രിയിൽ ആത്മാവിൻ ദാഹങ്ങൾ പൂത്തു നിന്നു... ഒരു സ്വർണ്ണ മഞ്ചത്തിൽ ഒന്നായ് ലയിച്ചപ്പോൾ ഒരു കോടി സ്വപ്നങ്ങൾ മിഴി തുറന്നു... നീയെന്റെ നെഞ്ചിലെ താളമായ് മാറിയ- നിർവൃതി തുളുമ്പുന്ന വേളയല്ലോ! പട്ടുടുപ്പിൻ തുമ്പു തെന്നി മാറിയ നേരം പൗർണ്ണമി തിങ്കളും നാണിച്ചു പോയി... കുളിർമഞ്ഞു പെയ്യുന്നൊരപ്സരസ്സു പോലെ നീ കുതറി മാറാതെന്റെ കൈക്കുള്ളിൽ വന്നു... അധരങ്ങൾ മധുരമായ് മൊഴിഞ്ഞൊരാ മന്ത്രങ്ങൾ- അനുഭൂതി തൻ നറുമഴയായ് മാറി! പിച്ചകപ്പൂവിൻ ഗന്ധം പടർന്നൊരാ ശയ്യയിൽ പിച്ച വച്ചോടി നാം ശൃംഗാരവീഥിയിൽ... ഉടലുകൾ തമ്മിലൊരുയർപ്പായി മാറുമ്പോൾ ഉയരങ്ങളിൽ നാം പറന്നുയർന്നു... വയലാറിൻ തൂലിക വിറയ്ക്കുന്ന ലഹരിയായ്- ഹൃദയങ്ങളിൽ രാഗലഹരി പടർന്നു! അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments