അധരത്തിൽ അലിഞ്ഞൊരു മധുതുള്ളി പോലെ നീ
അനുരാഗ ലഹരിയിൽ പൊതിഞ്ഞു നിന്നു...
ആയിരം വസന്തങ്ങൾ ഒരുമിച്ചു പൂത്തൊരാ-
ആനന്ദ ഹേമന്ത രാത്രിയല്ലോ...
നീ തന്ന ചുംബനപ്പൂവിലെ തേൻ നുകർന്നെന്റെ-
പ്രാണൻ കിനാവിൽ ലയിച്ചു പോയി!
പഞ്ചാരപ്പാലുണ്ണും പൈങ്കിളിപ്പൈതലിൻ-
നെഞ്ചിലെ തുടിപ്പായി മാറി നീയും...
മധുരസ്മരണകൾ മദിരാക്ഷിയായ് വന്ന്
മനതാരിലൊരു സ്വർണ്ണവല നെയ്തു...
കണ്ടുവോ നീ എന്റെ കണ്ണിലെ കാമന-
കൊതി തീരെ നുകരാത്ത തേന്മഴ പോലെ!
അമൃതപാത്രം നീട്ടി അരികിലണഞ്ഞപ്പോൾ
അപൂർവ്വമാം രാഗങ്ങൾ പെയ്തിറങ്ങി...
ഓരോ തുള്ളിയിലും ഓരോ സ്പന്ദനത്തിലും
നിന്റെ പ്രണയത്തിൻ മാധുര്യമല്ലോ...
കടലിരമ്പുന്നൊരീ ഹൃദയത്തിൻ കോണിലായ്-
കനകമധുവായ് നീ നിറഞ്ഞു നിന്നു!
ഫെബ്രുവരി/03/2016

Comments
Post a Comment