കളിക്കൂട്ടുകാരി

മണൽവീടു കെട്ടിയ കളിമുറ്റത്തെങ്ങോ

മനസ്സു നാം പങ്കിട്ട കാലം...

ഒരു കൊച്ചു തുമ്പിയെ നൂലിൽ തളയ്ക്കുവാൻ

ഒരുമിച്ചു പാഞ്ഞൊരാ നേരം...

അന്നു നീയെന്നിലെ കളിക്കൂട്ടുകാരി

ഇന്നു നീയെന്റെ സ്വപ്നരാഗം!

 

കാവിലെ തണലിൽ കൈകോർത്തു നിന്നപ്പോൾ

കണ്ടു നാം സ്വർണ്ണമയൂരങ്ങളെ..

.പകുത്തു നാം തിന്നൊരു പഴുത്ത മാമ്പഴം

പകരമില്ലാത്തൊരു പ്രണയമായിരുന്നു...

നിൻ മിഴിത്തടങ്ങളിലെ കൗതുകം നോക്കി ഞാൻ

എൻ ജീവതാളം മറന്നു പോയി!

 

പിച്ചകപ്പൂവിന്റെ ഗന്ധമായ് നീയെന്റെ

നിശ്വാസവായുവിൽ അലിഞ്ഞു നിന്നു...

മാമ്പൂ വിരിയുന്ന വേനലിലെന്നോ നീ

മാറിപ്പോയി പുത്തൻ മണവാട്ടിയായ്...

നീ നടന്നകന്നൊരാ മൺപാതയോരത്ത്

ഞാനിന്നും ഏകാന്തപഥികനല്ലോ...

പഴയൊരു ചങ്ങാതി തന്നൊരീ നീറ്റൽ

പ്രണയത്തിൻ വിങ്ങലായ് മാറിയിന്നു!


മാർച്ച്/03/2009









മണൽവീടു കെട്ടിയ കളിമുറ്റത്തെങ്ങോ മനസ്സു നാം പങ്കിട്ട കാലം... ഒരു കൊച്ചു തുമ്പിയെ നൂലിൽ തളയ്ക്കുവാൻ ഒരുമിച്ചു പാഞ്ഞൊരാ നേരം... അന്നു നീയെന്നിലെ കളിക്കൂട്ടുകാരി ഇന്നു നീയെന്റെ സ്വപ്നരാഗം! കാവിലെ തണലിൽ കൈകോർത്തു നിന്നപ്പോൾ കണ്ടു നാം സ്വർണ്ണമയൂരങ്ങളെ.. .പകുത്തു നാം തിന്നൊരു പഴുത്ത മാമ്പഴം പകരമില്ലാത്തൊരു പ്രണയമായിരുന്നു... നിൻ മിഴിത്തടങ്ങളിലെ കൗതുകം നോക്കി ഞാൻ എൻ ജീവതാളം മറന്നു പോയി! പിച്ചകപ്പൂവിന്റെ ഗന്ധമായ് നീയെന്റെ നിശ്വാസവായുവിൽ അലിഞ്ഞു നിന്നു... മാമ്പൂ വിരിയുന്ന വേനലിലെന്നോ നീ മാറിപ്പോയി പുത്തൻ മണവാട്ടിയായ്... നീ നടന്നകന്നൊരാ മൺപാതയോരത്ത് ഞാനിന്നും ഏകാന്തപഥികനല്ലോ... പഴയൊരു ചങ്ങാതി തന്നൊരീ നീറ്റൽ പ്രണയത്തിൻ വിങ്ങലായ് മാറിയിന്നു! അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments