നിൻ മിഴിവാതായനങ്ങളിൽ വിരിയുന്നൊരാ-
രക്തവർണ്ണമാം അസ്തമയശോഭ പോലെ,
അനശ്വരമാമീ പ്രണയത്തിൻ ആഴങ്ങളിൽ
രാഹുൽ എന്ന പേര് ലയിച്ചു ചേരുന്നു!
അർത്ഥനിമീലിതമാം നിൻ നേത്രങ്ങളിൽ
ഞാൻ തിരയുന്നതെൻ ജന്മപുണ്യങ്ങളെയാണ്.
നിൻ ശ്വാസനിശ്വാസങ്ങൾ തഴുകുന്ന വേളയിൽ
എൻ ആത്മാവ് ഒരു രാഗസാന്ദ്രമാം വീണയാകുന്നു!
പ്രണയിച്ചു കൊതിതീരാത്തൊരീ മർത്യജന്മം
നിൻ പാദസരങ്ങളിലെ മണിമുത്തുകളാവാൻ മോഹിക്കുന്നു.
യുഗങ്ങളുടെ വിസ്മൃതിയിൽ കാലം മാഞ്ഞാലും
നിന്നിലർപ്പിച്ചൊരെൻ അനുരാഗം വാടാതെ നിൽക്കും!
മരണത്തിൻ തമസ്സിലും നിൻ സ്മരണകൾ-
ഒരു കെടാവിളക്കായ് എൻ മുന്നിൽ ശോഭിക്കണം.
മണ്ണിലലിഞ്ഞു ചേരുന്ന നേരത്തും നിന്റെ-
പ്രാണന്റെ പാതിയായ് ഞാൻ പുനർജനിക്കണം!
ഡിസംബർ/30/2009

Comments
Post a Comment