ഹൃദയമൊഴി:

വാക്കുകൾ തോറ്റുപോകുന്നൊരിടത്ത്,

മൗനം കൊണ്ടു നാം നെയ്തതൊരു കാവ്യം.

മിഴികളിൽ വിരിയുന്നൊരു പുഞ്ചിരിയിൽ

ലോകം മുഴുവൻ തളച്ചിട്ട മാന്ത്രികം!

 

നീയെന്റെ ശ്വാസമായ് പടരുമ്പോൾ,

അറിയാതെ ഞാനും നിന്നിലലിയുന്നു.

മഴവില്ലു പോൽ മനോഹരമായൊരു കനവ്,

മണ്ണിൽ വിരിഞ്ഞൊരു സ്വർഗ്ഗീയ രാഗം.

 

നൂറു ജന്മങ്ങൾക്കപ്പുറവും,

നിന്റെ കൈകൾ കോർത്തു പിടിക്കാൻ,

നിന്റെ നിഴലായ് എന്നും കൂടെയുണ്ടാവാൻ,

ഈ പ്രണയമല്ലാതെ മറ്റെന്തുണ്ട് എന്നിൽ.

സെപ്റ്റംബർ/13/2023









വാക്കുകൾ തോറ്റുപോകുന്നൊരിടത്ത്, മൗനം കൊണ്ടു നാം നെയ്തതൊരു കാവ്യം. മിഴികളിൽ വിരിയുന്നൊരു പുഞ്ചിരിയിൽ ലോകം മുഴുവൻ തളച്ചിട്ട മാന്ത്രികം! നീയെന്റെ ശ്വാസമായ് പടരുമ്പോൾ, അറിയാതെ ഞാനും നിന്നിലലിയുന്നു. മഴവില്ലു പോൽ മനോഹരമായൊരു കനവ്, മണ്ണിൽ വിരിഞ്ഞൊരു സ്വർഗ്ഗീയ രാഗം. നൂറു ജന്മങ്ങൾക്കപ്പുറവും, നിന്റെ കൈകൾ കോർത്തു പിടിക്കാൻ, നിന്റെ നിഴലായ് എന്നും കൂടെയുണ്ടാവാൻ, ഈ പ്രണയമല്ലാതെ മറ്റെന്തുണ്ട് എന്നിൽ. അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments