ആകാശത്തുനിന്നും അടർന്നുവീണ-
ആദ്യത്തെ മഴത്തുള്ളി പോലെ,
നീയെന്നിലേക്ക് പെയ്തിറങ്ങി.
എന്റെ മണ്ണിലെ വരൾച്ചകളെല്ലാം
നിന്റെ കുളിരിൽ അലിഞ്ഞുപോയി!
ഒരു കാറ്റിലുലയുന്ന ഇലയിൽനിന്നും
മറ്റൊരു ഇലയിലേക്ക് തെന്നി വീഴുന്ന
മഴത്തുള്ളി പോലെയാവാം പ്രണയം,
അത്രമേൽ മൃദുവായൊരു സ്പർശം,
അത്രമേൽ ആഴമുള്ളൊരു ലഹരി!
നിന്നിലേക്ക് ചേരാൻ വെമ്പി നിൽക്കുന്ന
പുഴയാകുന്നു ഞാൻ ഇന്ന്...
മഴ പെയ്തു തോർന്നാലും മാറാത്ത
മണ്ണിന്റെ മണം പോലെ,
എന്റെ ഉള്ളിൽ നീ പടർന്നു കൊണ്ടേയിരിക്കുന്നു.
ഓരോ മഴത്തുള്ളിയും ഭൂമിയെ ചുംബിക്കുമ്പോൾ,
ഞാൻ അറിയുന്നു നീ ഇല്ലാതെ എനിക്കിനി
പെയ്തു തീരാനാവില്ലെന്ന്!
മാർച്ച്/24/2023

Comments
Post a Comment