ബ്ലാക്ക് ബോർഡിൽ കുറുപ്പ് സാർതൻ-
അക്ഷരങ്ങൾ കോറിയിടുമ്പോൾ,
എന്റെ തൂലിക നിന്റെ ചിത്രം-
നോട്ടുപുസ്തകത്തിൽ മെനയുകയായിരുന്നു!
മുന്നിലെ പാഠങ്ങൾ അന്യമായ് മാറി,
നിന്നിൽ മാത്രം ഞാൻ ഉയിർകൊണ്ട നേരം...
അരികിലെത്തിയ സാറിന്റെ നിഴൽ പോലും-
അറിയാതെ പോയതെൻ പ്രണയലഹരി!
വരച്ചു പാതിയാക്കിയ നിൻ ചിത്രം-
കൈക്കലാക്കി സാർ നോക്കി നിൽക്കേ,
നിശബ്ദമായൊരാ ക്ലാസ്സ് മുറിയിൽ -
എൻ ഹൃദയതാളം മുഴങ്ങുന്നുണ്ടായിരുന്നു.
സാർ മെല്ലെ തിരിഞ്ഞു നിന്നെ നോക്കിയതും-
നീ പേടിയോടെ മുന്നിലേക്ക് തിരിഞ്ഞതും!
ഇന്നും എൻ ഓർമ്മച്ചെപ്പിൽ ആ നിമിഷം-
മായാതെ മിന്നി മറയുന്നുണ്ട്.
അന്ന് കൈകളിൽ കിട്ടിയ അടിയേക്കാൾ-
എൻ നെഞ്ചിൽ വിരിഞ്ഞത് നൊമ്പരമായിരുന്നു.
ആ പഴയ നോട്ടുപുസ്തകം ഇന്നെവിടെയോ...
എങ്കിലും കുറുപ്പ് സാറും നിൻ മുഖകാന്തിയും-
എൻ ഉള്ളിലിന്നും വാടാതെ നിൽപ്പുണ്ട്!
ഓഗസ്റ്റ്/19/2008

Comments
Post a Comment