പ്രാണന്റെ തടവറ

നീ ചോദിച്ചില്ലഞാൻ നൽകിയതുമില്ല,

എങ്കിലും നിന്റെ ഉള്ളിലൊരു കോണിൽ

എനിക്കായ് നീ മാറ്റിവെച്ചൊരിടമുണ്ട്...

നിശബ്ദമായ നിന്റെ ഓർമ്മകൾ!

 

നമ്മളെന്ന വാക്കിന് അന്ത്യം കുറിച്ചും,

രണ്ടു തീരങ്ങളായ് നാം വേർപിരിഞ്ഞും,

കാലം നമ്മെ തോൽപ്പിച്ചുവല്ലോ...

എങ്കിലുംആ നിശബ്ദതയുടെ തടവറയിൽ

ഞാൻ ഇന്നും നിന്റേതു മാത്രമാണ്.

 

മരണത്തോളം ഭാരമുള്ള നിന്റെ മൗനത്തിൽ,

ആരും കാണാത്ത നിന്റെ വിങ്ങലുകളിൽ,

അനുവാദമില്ലാതെ ഞാൻ ഇന്നും ജീവിക്കുന്നു.

ഇനിയൊരിക്കലും ചേരാത്ത ആത്മാക്കൾക്കിടയിൽ

നൊമ്പരമായ് പടരുന്ന ഏക അവകാശം!

ജനുവരി/22/2024









നീ ചോദിച്ചില്ല, ഞാൻ നൽകിയതുമില്ല, എങ്കിലും നിന്റെ ഉള്ളിലൊരു കോണിൽ എനിക്കായ് നീ മാറ്റിവെച്ചൊരിടമുണ്ട്... നിശബ്ദമായ നിന്റെ ഓർമ്മകൾ! നമ്മളെന്ന വാക്കിന് അന്ത്യം കുറിച്ചും, രണ്ടു തീരങ്ങളായ് നാം വേർപിരിഞ്ഞും, കാലം നമ്മെ തോൽപ്പിച്ചുവല്ലോ... എങ്കിലും, ആ നിശബ്ദതയുടെ തടവറയിൽ ഞാൻ ഇന്നും നിന്റേതു മാത്രമാണ്. മരണത്തോളം ഭാരമുള്ള നിന്റെ മൗനത്തിൽ, ആരും കാണാത്ത നിന്റെ വിങ്ങലുകളിൽ, അനുവാദമില്ലാതെ ഞാൻ ഇന്നും ജീവിക്കുന്നു. ഇനിയൊരിക്കലും ചേരാത്ത ആത്മാക്കൾക്കിടയിൽ നൊമ്പരമായ് പടരുന്ന ഏക അവകാശം! അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments