എൻ മംഗല്യപ്പൊൻപുലരി

അർദ്ധനിമീലിത നേത്രങ്ങളിൽ നിന്നും

ഞാൻ ഉണരുന്നത് നിന്റെ ചുംബനത്തിലേക്കാവണം...

കണിമലർ പൂക്കുന്ന വേളയിൽ എന്റെ-

കണ്ണിലെ ഏക കണി നിന്റെ മുഖമാവണം!

 

മഞ്ഞിൻ കുളിരുള്ള നിൻ വിരൽത്തുമ്പുകൾ

എന്റെ നെറ്റിയിൽ പ്രണയത്തിൻ കുറി ചാർത്തണം.

വാക്കുകൾ കൊരുത്തൊരു പട്ടുനൂലാലെ നീ-

എന്റെ ഹൃദയത്തെ നിന്നോട് ചേർത്തു വയ്ക്കണം.

 

ഒരു വിഷുപ്പക്ഷി പാടുന്ന അനുരാഗം പോലെ

നിന്റെ ശ്വാസം എന്റെ കാതിൽ മന്ത്രിക്കണം.

കൈനീട്ടമായ് നീ നൽകുന്ന സ്നേഹത്തിൽ-

ഒരായിരം വസന്തങ്ങൾ വിരിഞ്ഞു നിൽക്കണം.

 

ഭൂമിയിൽ പൂക്കുന്ന കൊന്നപ്പൂക്കളേക്കാൾ

നിന്റെ മിഴികളിലെ തിളക്കമാണെൻ ഐശ്വര്യം.

ഓരോ പുലരിയും നിന്നിൽ തുടങ്ങുമ്പോൾ-

മരണം വരെ എനിക്കീ ലോകം സ്വർഗ്ഗമാണ്!

ഏപ്രിൽ/15/2023









അർദ്ധനിമീലിത നേത്രങ്ങളിൽ നിന്നും ഞാൻ ഉണരുന്നത് നിന്റെ ചുംബനത്തിലേക്കാവണം... കണിമലർ പൂക്കുന്ന വേളയിൽ എന്റെ- കണ്ണിലെ ഏക കണി നിന്റെ മുഖമാവണം! മഞ്ഞിൻ കുളിരുള്ള നിൻ വിരൽത്തുമ്പുകൾ എന്റെ നെറ്റിയിൽ പ്രണയത്തിൻ കുറി ചാർത്തണം. വാക്കുകൾ കൊരുത്തൊരു പട്ടുനൂലാലെ നീ- എന്റെ ഹൃദയത്തെ നിന്നോട് ചേർത്തു വയ്ക്കണം. ഒരു വിഷുപ്പക്ഷി പാടുന്ന അനുരാഗം പോലെ നിന്റെ ശ്വാസം എന്റെ കാതിൽ മന്ത്രിക്കണം. കൈനീട്ടമായ് നീ നൽകുന്ന സ്നേഹത്തിൽ- ഒരായിരം വസന്തങ്ങൾ വിരിഞ്ഞു നിൽക്കണം. ഭൂമിയിൽ പൂക്കുന്ന കൊന്നപ്പൂക്കളേക്കാൾ നിന്റെ മിഴികളിലെ തിളക്കമാണെൻ ഐശ്വര്യം. ഓരോ പുലരിയും നിന്നിൽ തുടങ്ങുമ്പോൾ- മരണം വരെ എനിക്കീ ലോകം സ്വർഗ്ഗമാണ്! അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments