ഏകാന്തതയുടെ പ്രിയതമ

 ഏകാന്തതേ... നീയുമൊരു അനുരാഗിയോ?

എൻ വിരഹാർദ്ര ശയ്യയിൽ കൂട്ടു വരും തോഴിയോ?

മൗനത്തിൻ മഷിപ്പാത്രത്തിൽ എൻ പ്രാണനെ-

മുക്കി നീ കവിതകൾ എഴുതുന്നുവോ?

 

വസന്തങ്ങൾ പൂവിട്ടു മായുന്ന വീഥിയിൽ

തനിച്ചായൊരെന്നെ നീ പ്രണയിച്ചുവോ?

മിഴികളിൽ വിരിയുന്ന നോവിൻ മരുപ്പച്ചയിൽ

ഒരു തെന്നലായ് നീ തലോടുന്നുവോ?

നീ തന്ന തടവറയിൽ ഞാൻ മാത്രമെങ്കിലും

നിൻ മൗനമെന്നെ തളച്ചിടുന്നു...

 

നിഴലുകൾ പോലും വഴിപിരിഞ്ഞു പോകെ-

പിരിയാതെ കൂടെ നീ നിൽക്കുന്നുവോ?

മരണത്തിൻ ദൂതൻ വിളിക്കുന്ന നേരത്തും-

അറിയാതെ എന്നെ നീ പുണരുന്നുവോ?

 

അന്യമായ് മാറിയ സ്നേഹത്തിൻ തീരത്ത്

എന്നും എനിക്കായ് നീ പൂക്കുന്നുവോ...

എന്റെ ശവമഞ്ചം തോളിലേറ്റും വരെ

പിരിയാതെ കൂടെ വരും പ്രിയതമ നീ!

ജനുവരി/26/2024










ഏകാന്തതേ... നീയുമൊരു അനുരാഗിയോ? എൻ വിരഹാർദ്ര ശയ്യയിൽ കൂട്ടു വരും തോഴിയോ? മൗനത്തിൻ മഷിപ്പാത്രത്തിൽ എൻ പ്രാണനെ- മുക്കി നീ കവിതകൾ എഴുതുന്നുവോ? വസന്തങ്ങൾ പൂവിട്ടു മായുന്ന വീഥിയിൽ തനിച്ചായൊരെന്നെ നീ പ്രണയിച്ചുവോ? മിഴികളിൽ വിരിയുന്ന നോവിൻ മരുപ്പച്ചയിൽ ഒരു തെന്നലായ് നീ തലോടുന്നുവോ? നീ തന്ന തടവറയിൽ ഞാൻ മാത്രമെങ്കിലും നിൻ മൗനമെന്നെ തളച്ചിടുന്നു... നിഴലുകൾ പോലും വഴിപിരിഞ്ഞു പോകെ- പിരിയാതെ കൂടെ നീ നിൽക്കുന്നുവോ? മരണത്തിൻ ദൂതൻ വിളിക്കുന്ന നേരത്തും- അറിയാതെ എന്നെ നീ പുണരുന്നുവോ? അന്യമായ് മാറിയ സ്നേഹത്തിൻ തീരത്ത് എന്നും എനിക്കായ് നീ പൂക്കുന്നുവോ... എന്റെ ശവമഞ്ചം തോളിലേറ്റും വരെ പിരിയാതെ കൂടെ വരും പ്രിയതമ നീ! അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments