അന്യന്റെ സ്വന്തം

 വിധിയുടെ ചതുരംഗപ്പലകയിൽ നമ്മൾ-

തോറ്റുപോയ കരുക്കളായി മാറി...

വേറൊരാൾ ചാർത്തിയ താലിയുടെ നിഴലിൽ

നീ നീറുമ്പോൾ, എന്റെ ഉള്ളം കരിയുന്നു.


അടുക്കാൻ ആവാത്തത്ര ദൂരത്തിലല്ല നീ,

എങ്കിലും തൊടാൻ കഴിയാത്തത്ര അന്യയാണ്.

നിന്റെ നെറ്റിയിലെ ആ സിന്ദൂരരേഖ-

എന്റെ പ്രണയത്തിന് മേൽ വരച്ച വിലക്കാണ്!


പാതിരാത്രിയിൽ ഏകാന്തതയുടെ മറവിൽ

നീ എന്നെയോർത്തു വിതുമ്പുന്നുണ്ടാവാം;

സ്വന്തമാക്കാൻ കഴിയാത്ത പ്രാണനെ നെഞ്ചിൽ പേറി-

അന്യന്റെ ശയ്യയിൽ നീ ഉരുകുന്നുണ്ടാവാം.


ഇനിയൊരു ജന്മം നമുക്കുണ്ടെങ്കിൽ മാത്രം

നമുക്ക് ഒന്നിച്ചു പൂത്തുലയാം...

ഈ ജന്മം മുഴുവൻ, അന്യന്റെ സ്വന്തമായ നിന്നെ-

ദൂരെ നിന്നു സ്നേഹിച്ചു തീർക്കുന്നൊരീ നോവ്-

മരണത്തേക്കാൾ വലിയൊരു ശിക്ഷയാണ്!

ഏപ്രിൽ/13/2023











വിധിയുടെ ചതുരംഗപ്പലകയിൽ നമ്മൾ- തോറ്റുപോയ കരുക്കളായി മാറി... വേറൊരാൾ ചാർത്തിയ താലിയുടെ നിഴലിൽ നീ നീറുമ്പോൾ, എന്റെ ഉള്ളം കരിയുന്നു. അടുക്കാൻ ആവാത്തത്ര ദൂരത്തിലല്ല നീ, എങ്കിലും തൊടാൻ കഴിയാത്തത്ര അന്യയാണ്. നിന്റെ നെറ്റിയിലെ ആ സിന്ദൂരരേഖ- എന്റെ പ്രണയത്തിന് മേൽ വരച്ച വിലക്കാണ്! പാതിരാത്രിയിൽ ഏകാന്തതയുടെ മറവിൽ നീ എന്നെയോർത്തു വിതുമ്പുന്നുണ്ടാവാം; സ്വന്തമാക്കാൻ കഴിയാത്ത പ്രാണനെ നെഞ്ചിൽ പേറി- അന്യന്റെ ശയ്യയിൽ നീ ഉരുകുന്നുണ്ടാവാം. ഇനിയൊരു ജന്മം നമുക്കുണ്ടെങ്കിൽ മാത്രം നമുക്ക് ഒന്നിച്ചു പൂത്തുലയാം... ഈ ജന്മം മുഴുവൻ, അന്യന്റെ സ്വന്തമായ നിന്നെ- ദൂരെ നിന്നു സ്നേഹിച്ചു തീർക്കുന്നൊരീ നോവ്- മരണത്തേക്കാൾ വലിയൊരു ശിക്ഷയാണ്! അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments