പെണ്ണേ, നീ കാണാതെ പോയൊരെൻ പ്രണയം-
ഒരു വിങ്ങലായ് എന്നിൽ അവശേഷിക്കുന്നു...
നീ തൊടാതെ പോയൊരാ ഹൃദയതന്ത്രികളിൽ
ഇന്നും വിരഹത്തിൻ രാഗങ്ങൾ മാത്രം!
കിലുങ്ങുന്ന നിൻ ചിരിയുടെ ചില്ലുകൾക്കിടയിൽ
ചിതറിത്തെറിച്ചതെന്റെ സ്വപ്നങ്ങളായിരുന്നു.
നിന്റെ നിഴൽ വീണ വഴികളിലൊക്കെയും
ഞാൻ എന്റെ ആത്മാവിനെ ബലികഴിച്ചു.
ഒരു തെന്നലായ് നിന്നെ തലോടാൻ കൊതിച്ചു ഞാൻ,
ഒരു കനലായ് ഉള്ളിൽ നീറിക്കഴിഞ്ഞു ഞാൻ.
അത്രമേൽ തീവ്രമായ് നിന്നെ മോഹിച്ചതോ-
ഞാൻ ചെയ്ത ഏറ്റവും വലിയൊരു പാപം?
നീ മറന്നേക്കാമെങ്കിലും, നിൻ സ്മരണകൾ-
എൻ സിരകളിൽ ഇന്നും അഗ്നിയായ് പടരുന്നു.
തിരിച്ചറിയപ്പെടാതെ പോയൊരീ അനുരാഗം
എന്റെ ശവമഞ്ചത്തോളം കൂട്ടു വരും!
ജനുവരി/04/2026

Comments
Post a Comment