സിരകളിൽ അഗ്നിയായ് പടരുന്ന ലഹരി നീ-
പ്രാണന്റെ പാതിയിൽ പെയ്യുന്ന ലഹരി നീ!
നിൻ മിഴിമുനകളിലെ ഓരോ നോക്കിലും
എൻ ആത്മാവു വിറയ്ക്കുന്ന ലഹരി നീ...
മറ്റൊരു വീഞ്ഞും നുണയാത്തൊരെന്നിൽ
നിൻ ചുണ്ടിലെ ചിരിയാണു മാദക ലഹരി!
നീ തൊടുമ്പോഴെൻ സിരകളിൽ പടരുന്ന-
വൈദ്യുത പ്രവാഹമാണെൻ പ്രിയ ലഹരി.
നീയെന്റെ മാറോട് ചേരുന്ന നിമിഷം-
പ്രപഞ്ചം മുഴുവൻ നിശ്ചലമാകുന്നു.
നീയെന്റെ ആത്മാവിനെ പുണരുന്ന വേളയിൽ
ഈ പ്രപഞ്ചം തന്നെ ഒരു സ്വപ്നമായി മാറുന്നു.
രാഹുലിൻ നെഞ്ചിലെ താളപ്പിഴകളിൽ-
നീയാണു ചേരുന്ന നിത്യമാം ലഹരി!
ഈ ജന്മം മുഴുവൻ നിന്നിലലിഞ്ഞു ഞാൻ
മരിക്കുവോളം നുണയുന്ന പ്രണയലഹരി!
ജനുവരി/09/2009

Comments
Post a Comment