സായന്തനാനുരാഗം

പകൽ സൂര്യൻ കടലിന്റെ ആഴങ്ങളിൽ

മുഖം പൂഴ്ത്തി മറയുന്ന ഈ വേളയിൽ,

നിന്റെ ഓർമ്മകൾ എന്റെ ഹൃദയത്തിൽ

ഒരു ചുവന്ന സന്ധ്യയായ് പടരുന്നു.

 

അസ്തമയ മേഘങ്ങൾ വാനിന് ചാർത്തിയ

സിന്ദൂരശോഭയല്ല എന്റെ ലഹരി,

യാത്ര ചോദിക്കാതെ നീ പോയ വഴികളിൽ

ബാക്കിയായ നിന്റെ ഗന്ധമാണ്.

 

തണൽ വീണ വഴിയോരത്തെ മരങ്ങൾ

മൗനമായി പരസ്പരം നോക്കി നിൽക്കുമ്പോൾ,

നിന്റെ കൈകൾ കോർത്തു പിടിച്ചൊരാ-

പഴയ വൈകുന്നേരങ്ങൾ ഞാൻ തിരയുന്നു.

 

ഇരുൾ പടരുന്ന ഈ യാമത്തിൽ

നീയരികിലില്ലെന്ന തിരിച്ചറിവിലും,

നീ പകർന്നു നൽകിയ പ്രണയത്തിന്റെ ചൂടിൽ

ഞാൻ ഇന്നും തനിച്ചല്ലെന്ന് ആശ്വസിക്കുന്നു.

ഡിസംബർ/01/2022









പകൽ സൂര്യൻ കടലിന്റെ ആഴങ്ങളിൽ മുഖം പൂഴ്ത്തി മറയുന്ന ഈ വേളയിൽ, നിന്റെ ഓർമ്മകൾ എന്റെ ഹൃദയത്തിൽ ഒരു ചുവന്ന സന്ധ്യയായ് പടരുന്നു. അസ്തമയ മേഘങ്ങൾ വാനിന് ചാർത്തിയ സിന്ദൂരശോഭയല്ല എന്റെ ലഹരി, യാത്ര ചോദിക്കാതെ നീ പോയ വഴികളിൽ ബാക്കിയായ നിന്റെ ഗന്ധമാണ്. തണൽ വീണ വഴിയോരത്തെ മരങ്ങൾ മൗനമായി പരസ്പരം നോക്കി നിൽക്കുമ്പോൾ, നിന്റെ കൈകൾ കോർത്തു പിടിച്ചൊരാ- പഴയ വൈകുന്നേരങ്ങൾ ഞാൻ തിരയുന്നു. ഇരുൾ പടരുന്ന ഈ യാമത്തിൽ നീയരികിലില്ലെന്ന തിരിച്ചറിവിലും, നീ പകർന്നു നൽകിയ പ്രണയത്തിന്റെ ചൂടിൽ ഞാൻ ഇന്നും തനിച്ചല്ലെന്ന് ആശ്വസിക്കുന്നു. അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments