നിന്റെ മിഴികളിൽ നോക്കിയെൻ ആത്മാവ്
മന്ത്രിച്ച പ്രണയം നീ കേട്ടില്ല...
മഴത്തുള്ളിയായ് നിന്നെ പുണരുമ്പോഴും
മണ്ണിൽ പതിച്ചൊരു ജലമായ് ഞാൻ!
കാണാതെയെന്തേ നീ പോകുന്നു തോഴീ-
കണ്ണിലൊരു കടൽ ഒളിപ്പിച്ചു ഞാൻ നിൽക്കേ?
നിന്റെയൊരോ നോക്കിനായ് തപസ്സു ചെയ്യും-
എന്റെ ഹൃദയത്തെ നീ ചവിട്ടി മെതിച്ചു.
ഒരിക്കൽ നീയും തിരയും നിനക്കായ്
തുടിച്ചിരുന്നൊരീ നിശബ്ദ പ്രാണനെ.
അന്ന് വിസ്മൃതിതൻ തീരങ്ങളിൽ ഞാൻ-
ഒരു മാഞ്ഞ നിഴലായി മാറിയിട്ടുണ്ടാകും!
ജനുവരി/31/2026

Comments
Post a Comment