തകർന്ന സിന്ദൂരം

അഗ്നിസാക്ഷിയായ് ഞാൻ ചാർത്തിയ താലിയുണ്ടല്ലോ-

അതെന്റെ പ്രാണനെ വരിഞ്ഞ മുറുക്കിയ ചങ്ങലയായിരുന്നു!

എന്റെ നെഞ്ചിലെ ചൂടറിഞ്ഞുറങ്ങിയ രാവുകളിൽ

അന്യന്റെ ഗന്ധം നീ സ്വപ്നം കണ്ടിരുന്നുവോ?


പകുത്തു നൽകിയ ആത്മാവിന്റെ ഓരോ തുടിപ്പിലും

വിഷം പുരട്ടിയ ചതി നീ ഒളിപ്പിച്ചു വെച്ചു.

എന്റെ കൂരയിലെ വിളക്കായി നീ നിന്നപ്പോൾ-

പുറത്തെ ഇരുട്ടിൽ നീ വേറൊരു തീ തിരയുകയായിരുന്നു!


വിശ്വാസമെന്ന പവിത്രമാം നൂലിഴകളെ

നീ നിന്റെ അഹന്തയാൽ അറുത്തെറിഞ്ഞു.

ഇന്നീ തകർന്ന വീടിന്റെ ചുവരുകളിൽ-

നിന്റെ ചിരി ഒരു പരിഹാസമായി മുഴങ്ങുന്നു!


പോകുക... നിന്റെ പാപങ്ങൾ പൂക്കുന്ന മറുതീരത്തേക്ക്!

പക്ഷേ, ചതിച്ചു നേടിയ സുഖങ്ങളുടെ ഇടനാഴികളിൽ-

ഞാൻ തന്ന സ്നേഹത്തിന്റെ നീറ്റൽ നിന്നെ പിന്തുടരും.

ഒരിക്കൽ നീയും തനിച്ചാകുന്നൊരു നാൾ വരും;

അന്ന് നിന്റെ ഓർമ്മകളിൽ ഞാൻ തന്ന സ്നേഹത്തിൻറെ-

ആഴത്തെ ഓർത്ത് നീ നീറിപ്പുകയും!

ഫെബ്രുവരി/28/2025









അഗ്നിസാക്ഷിയായ് ഞാൻ ചാർത്തിയ താലിയുണ്ടല്ലോ- അതെന്റെ പ്രാണനെ വരിഞ്ഞ മുറുക്കിയ ചങ്ങലയായിരുന്നു! എന്റെ നെഞ്ചിലെ ചൂടറിഞ്ഞുറങ്ങിയ രാവുകളിൽ അന്യന്റെ ഗന്ധം നീ സ്വപ്നം കണ്ടിരുന്നുവോ? പകുത്തു നൽകിയ ആത്മാവിന്റെ ഓരോ തുടിപ്പിലും വിഷം പുരട്ടിയ ചതി നീ ഒളിപ്പിച്ചു വെച്ചു. എന്റെ കൂരയിലെ വിളക്കായി നീ നിന്നപ്പോൾ- പുറത്തെ ഇരുട്ടിൽ നീ വേറൊരു തീ തിരയുകയായിരുന്നു! വിശ്വാസമെന്ന പവിത്രമാം നൂലിഴകളെ നീ നിന്റെ അഹന്തയാൽ അറുത്തെറിഞ്ഞു. ഇന്നീ തകർന്ന വീടിന്റെ ചുവരുകളിൽ- നിന്റെ ചിരി ഒരു പരിഹാസമായി മുഴങ്ങുന്നു! പോകുക... നിന്റെ പാപങ്ങൾ പൂക്കുന്ന മറുതീരത്തേക്ക്! പക്ഷേ, ചതിച്ചു നേടിയ സുഖങ്ങളുടെ ഇടനാഴികളിൽ- ഞാൻ തന്ന സ്നേഹത്തിന്റെ നീറ്റൽ നിന്നെ പിന്തുടരും. ഒരിക്കൽ നീയും തനിച്ചാകുന്നൊരു നാൾ വരും; അന്ന് നിന്റെ ഓർമ്മകളിൽ ഞാൻ തന്ന സ്നേഹത്തിൻറെ-ആഴത്തെ ഓർത്ത് നീ നീറിപ്പുകയും! അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments