സ്കൂളിലെ പ്രണയം

പഴയൊരാ മഷിത്തണ്ടിൽ ഒളിപ്പിച്ചു വെച്ച-

നിഷ്കളങ്കമാം പ്രണയമായിരുന്നു അത്!

വെള്ളനിറമുള്ള നോട്ടുപുസ്തകത്തിൻ താളിൽ

നീ പോലുമറിയാതെ ഞാൻ നിന്നെ കുറിച്ചിട്ടു.

 

ക്ലാസ്സ് മുറിക്കുള്ളിലെ നിശബ്ദതയിൽ,

നിന്റെ നോട്ടത്തിനായ് ഞാൻ ദാഹിച്ചു.

ഒരു കുഞ്ഞു മിഠായി പകുത്തു നൽകിയപ്പോൾ

ആ ലോകം മുഴുവൻ എന്റേതെന്നു തോന്നി!

 

മഴ പെയ്യുന്ന സ്കൂൾ വരാന്തകളിൽ

നിന്റെ കുടക്കീഴിലൊരിടം ഞാൻ മോഹിച്ചു.

ബെല്ലടിച്ചു തീരുന്ന നേരത്ത് നാം-

യാത്ര ചൊല്ലി പിരിഞ്ഞൊരാ വിങ്ങൽ ഇന്നും...

 

യൂണിഫോം ഊരിവെച്ച കാലത്തിനപ്പുറം

ആ വിദ്യാലയമുറ്റത്തെ ഓർമ്മകളിൽ,

നീയെന്റെ ആദ്യത്തെ പ്രണയലഹരിയായിരുന്നു!

രാഹുലിന്റെ ഉള്ളിലെ മായാത്ത ചായചിത്രം.

ജൂൺ/14/2009









പഴയൊരാ മഷിത്തണ്ടിൽ ഒളിപ്പിച്ചു വെച്ച- നിഷ്കളങ്കമാം പ്രണയമായിരുന്നു അത്! വെള്ളനിറമുള്ള നോട്ടുപുസ്തകത്തിൻ താളിൽ നീ പോലുമറിയാതെ ഞാൻ നിന്നെ കുറിച്ചിട്ടു. ക്ലാസ്സ് മുറിക്കുള്ളിലെ നിശബ്ദതയിൽ, നിന്റെ നോട്ടത്തിനായ് ഞാൻ ദാഹിച്ചു. ഒരു കുഞ്ഞു മിഠായി പകുത്തു നൽകിയപ്പോൾ ആ ലോകം മുഴുവൻ എന്റേതെന്നു തോന്നി! മഴ പെയ്യുന്ന സ്കൂൾ വരാന്തകളിൽ നിന്റെ കുടക്കീഴിലൊരിടം ഞാൻ മോഹിച്ചു. ബെല്ലടിച്ചു തീരുന്ന നേരത്ത് നാം- യാത്ര ചൊല്ലി പിരിഞ്ഞൊരാ വിങ്ങൽ ഇന്നും... യൂണിഫോം ഊരിവെച്ച കാലത്തിനപ്പുറം ആ വിദ്യാലയമുറ്റത്തെ ഓർമ്മകളിൽ, നീയെന്റെ ആദ്യത്തെ പ്രണയലഹരിയായിരുന്നു! രാഹുലിന്റെ ഉള്ളിലെ മായാത്ത ചായചിത്രം. അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments