ഞാൻ പകർന്നു നൽകിയ പ്രാണസ്നേഹത്തേക്കാൾ
നിന്റെ മോഹങ്ങൾക്കു നിറം കൂടുമ്പോൾ,
അവിടെ പവിത്രമായൊരു ബന്ധം മരിക്കുന്നു;
ഒരു പൂവിതൾ വാടും പോലെ നിശബ്ദമായി!
അളവുകളില്ലാത്ത എന്റെ ഹൃദയമിടിപ്പിനെക്കാൾ
നിന്റെ താൽപ്പര്യങ്ങൾക്കു നീ വിലയിടുമ്പോൾ,
നമ്മളെന്ന വാക്കിലുണ്ടായിരുന്ന ആ വസന്തം
വെറുമൊരു ശവപ്പറമ്പായി മാറുന്നു.
ത്യാഗം ചെയ്യപ്പെടുന്നതു സ്നേഹമല്ല,
അന്ധമായി വിശ്വസിച്ച എന്റെ ആത്മാവാണ്.
നിന്റെ ഇഷ്ടങ്ങൾ പടുത്തുയർത്തിയ ഗോപുരങ്ങളിൽ
എന്റെ പ്രണയം ഇന്ന് ഒരു നിഴൽരൂപം മാത്രം.
തിരിച്ചൊന്നും പ്രതീക്ഷിക്കാത്തൊരാ സാമ്രാജ്യത്തിൽ
സ്വാർത്ഥതയുടെ കാറ്റ് വീശിത്തുടങ്ങുമ്പോൾ,
അത്രമേൽ തീവ്രമായി ഞാൻ കൊതിച്ചൊരാ-
അനുരാഗത്തിൻ അന്ത്യകൂദാശ തുടങ്ങുന്നു!
ഓഗസ്റ്റ്/31/2023

Comments
Post a Comment