സ്വപ്നലയനം

യാമങ്ങൾ നിശ്ചലമായൊരീ നിദ്രതൻ

ഏകാന്തവീഥിയിൽ നീ പടരുന്നു...

അർത്ഥനിമീലിത നേത്രങ്ങളിൽ പൂക്കുന്ന

അപ്സരസ്സുപോലൊരു മായയായ് നീ!


വാക്കുകൾ മരിക്കുമീ ശൂന്യതയിൽ

ഹൃദയതന്ത്രികൾ പാടും രാഗമായ്,

ചിന്തതൻ ചിറകിലേറി നീ വരുന്നു-

നിഗൂഢമായൊരനുരാഗ സാന്ദ്രതയായ്.


ഭൗതിക ബന്ധനങ്ങളില്ലാത്തൊരീ ലോകത്ത്

നമ്മുടെ ആത്മാക്കൾ പുൽകുന്നു...

കാലം കൊരുത്തൊരാ മൗനത്തിൻ ചങ്ങലകൾ

നിൻ സ്പർശത്താൽ അലിഞ്ഞുപോകുന്നു!


പുലരിതൻ സൂര്യൻ നിൻ രൂപത്തെ മായ്ക്കുമ്പോൾ

അവശേഷിക്കുന്നൊരാ വിങ്ങലുണ്ട്...

വിസ്മൃതിയിലാണ്ടുപോകാത്ത നിൻ സ്മരണകൾ-

എൻ ജന്മത്തിൻ തീരാത്ത പുണ്യമായ്!

മെയ്/09/2023









യാമങ്ങൾ നിശ്ചലമായൊരീ നിദ്രതൻ ഏകാന്തവീഥിയിൽ നീ പടരുന്നു... അർത്ഥനിമീലിത നേത്രങ്ങളിൽ പൂക്കുന്ന അപ്സരസ്സുപോലൊരു മായയായ് നീ! വാക്കുകൾ മരിക്കുമീ ശൂന്യതയിൽ ഹൃദയതന്ത്രികൾ പാടും രാഗമായ്, ചിന്തതൻ ചിറകിലേറി നീ വരുന്നു- നിഗൂഢമായൊരനുരാഗ സാന്ദ്രതയായ്. ഭൗതിക ബന്ധനങ്ങളില്ലാത്തൊരീ ലോകത്ത് നമ്മുടെ ആത്മാക്കൾ പുൽകുന്നു... കാലം കൊരുത്തൊരാ മൗനത്തിൻ ചങ്ങലകൾ നിൻ സ്പർശത്താൽ അലിഞ്ഞുപോകുന്നു! പുലരിതൻ സൂര്യൻ നിൻ രൂപത്തെ മായ്ക്കുമ്പോൾ അവശേഷിക്കുന്നൊരാ വിങ്ങലുണ്ട്... വിസ്മൃതിയിലാണ്ടുപോകാത്ത നിൻ സ്മരണകൾ- എൻ ജന്മത്തിൻ തീരാത്ത പുണ്യമായ്! അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments