മോഹങ്ങൾ നെയ്തൊരു മരീചിക തേടി നീ-
പാച്ചിലിലുലയുന്ന വേളകളിൽ,
നിനക്കായ് സ്വയം മറന്നുരുകുന്നോരാ-
നിസ്വാർത്ഥാനുരാഗം മറക്കരുതേ...
നിൻ ജയത്തിനായ് പ്രാർത്ഥനയായ് മാറി,
സ്വന്തം സ്വപ്നങ്ങളെ ബലികഴിച്ചവർ,
തിരക്കുകൾക്കിടയിൽ നീ കാണാതെ പോയ-
ആ കണ്ണുനീർതുള്ളികൾ വിലപ്പെട്ടതാണ്.
ഈ സ്വാർത്ഥ ലോകം നിന്നെ തനിച്ചാക്കി-
ഇരുളിലേക്ക് തള്ളുന്നൊരു നാൾ വരും,
അന്ന് നിൻ വീഴ്ചയിൽ ചിറകായി മാറിയ-
ആ സ്നേഹമോർത്ത് നീ വിതുമ്പിപ്പോകും.
നിനക്കായ് ഹോമിച്ചൊരാ നിശ്ശബ്ദ പ്രണയം
നിൻ കരുത്തായിരുന്നു, നിൻ ജീവനായിരുന്നു!
കാണാതെ പോയൊരാ സ്നേഹത്തിൻ മുൻപിൽ
ഒടുവിൽ നീ തോറ്റു നിൽക്കുക തന്നെ ചെയ്യും.
സെപ്റ്റംബർ/09/2023

Comments
Post a Comment