പുറത്ത് മധ്യാഹ്ന സൂര്യൻ
ഭൂമിയെ ദഹിപ്പിച്ചു നിൽക്കുമ്പോഴും,
എന്റെയുള്ളിൽ കുളിർമഴയായ്
പെയ്തിറങ്ങുന്നു നിന്റെ ഓർമ്മകൾ...
അർദ്ധനിമീലിതമായ മിഴികളിൽ-
നിന്റെ മന്ദഹാസത്തിന്റെ പൊൻപ്രഭ,
ആ നിശബ്ദയാമത്തിന്റെ ഏകാന്തതയിൽ
നിന്റെ ശ്വാസനിശ്വാസങ്ങൾ
ഒരു മന്ത്രം പോലെ ഞാൻ ശ്രവിക്കുന്നു.
ഉണരാൻ വിസമ്മതിക്കുന്ന
ആ നിർവൃതിയുടെ നിമിഷങ്ങളിൽ,
കാലം തളച്ചിട്ടൊരു ലോകമുണ്ട്...
നമ്മുടെ പ്രണയം മാത്രം
പടർന്നു പന്തലിക്കുന്നൊരിടം!
ഒരു ഹൃദ്യമായ വേനൽമഴ പോലെ
നീയെന്നെ തലോടുമ്പോൾ,
സ്വപ്നമാണെന്നറിഞ്ഞിട്ടും-
ആ മായികലോകത്ത്
അലിഞ്ഞുതീരാൻ ഞാനാഗ്രഹിക്കുന്നു!
ഡിസംബർ/11/2024

Comments
Post a Comment