നിലാവിൽ അലിഞ്ഞ പ്രണയം

 ആകാശക്കൊമ്പിലെ വെള്ളിപ്പൂവായി

നിലാവിന്ന് ചിരിച്ചു നിൽക്കുന്നു,

നിന്റെ ഓർമ്മകൾ എന്റെ ഉള്ളിൽ

പെയ്തു തുടങ്ങുന്നതു പോലെ!

 

ഇരുളിൽ മറഞ്ഞ വഴികളിലെല്ലാം

ഈ നിലാവൊളി വീണു കിടപ്പുണ്ട്.

നീ തന്ന സ്നേഹത്തിന്റെ

അതേ മധുരമുള്ള തണുപ്പോടെ.

 

നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ നോക്കി

നാം പണ്ട് പങ്കുവെച്ച സ്വപ്നങ്ങൾ,

ഈ വെണ്ണിലാവിലൊഴുകി നടക്കുന്നു,

ഒരു തീരവും തേടാത്ത തോണി പോലെ.

 

മഞ്ഞു പെയ്യുന്ന ഈ യാമത്തിൽ,

നിന്റെ ശ്വാസത്തിന്റെ ചൂടറിയാൻ

ഞാൻ നിലാവിനെ പുതച്ചു നിൽക്കുന്നു.

നമ്മുടെ പ്രണയം പോലെ പവിത്രമായ

ഈ വെള്ളി വെളിച്ചത്തിൽ!

നവംബർ/04/2023










ആകാശക്കൊമ്പിലെ വെള്ളിപ്പൂവായി നിലാവിന്ന് ചിരിച്ചു നിൽക്കുന്നു, നിന്റെ ഓർമ്മകൾ എന്റെ ഉള്ളിൽ പെയ്തു തുടങ്ങുന്നതു പോലെ! ഇരുളിൽ മറഞ്ഞ വഴികളിലെല്ലാം ഈ നിലാവൊളി വീണു കിടപ്പുണ്ട്. നീ തന്ന സ്നേഹത്തിന്റെ അതേ മധുരമുള്ള തണുപ്പോടെ. നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ നോക്കി നാം പണ്ട് പങ്കുവെച്ച സ്വപ്നങ്ങൾ, ഈ വെണ്ണിലാവിലൊഴുകി നടക്കുന്നു, ഒരു തീരവും തേടാത്ത തോണി പോലെ. മഞ്ഞു പെയ്യുന്ന ഈ യാമത്തിൽ, നിന്റെ ശ്വാസത്തിന്റെ ചൂടറിയാൻ ഞാൻ നിലാവിനെ പുതച്ചു നിൽക്കുന്നു. നമ്മുടെ പ്രണയം പോലെ പവിത്രമായ ഈ വെള്ളി വെളിച്ചത്തിൽ! അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments